Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; ജയ്ശങ്കറുമായി നിർണായക ചർച്ച

text_fields
bookmark_border
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; ജയ്ശങ്കറുമായി നിർണായക ചർച്ച
cancel

മുംബൈ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചക്ക് മുംബൈയിലെത്തുന്ന അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.50നാണ് ഇരുവരും തമ്മിലുള്ള നിർണായക ചർച്ച.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ അന്തിമഘട്ടത്തിലാണെന്ന സൂചനകൾക്കിടെയാണ് കൂടിക്കാഴ്ചയെന്ന പ്രത്യേകതയുണ്ട്. വൈകിട്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയിൽ നടക്കും. നാളെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ എണ്ണശുദ്ധീകരണ കേന്ദ്രവും റൂബിയോ സന്ദർശിക്കും.

ഈ വർഷം റൂബിയോയുടെ രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, ഊർജ സഹകരണം, പ്രതിരോധം, നിക്ഷേപം, പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ എന്നിവയാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

ചൊവ്വാഴ്ച ഉച്ചക്ക് 2.15ന് മുംബൈയിലെത്തുന്ന റൂബിയോ 3.40ന് താജ് ഹോട്ടലിലെത്തി 2008ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 3.50ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തും. വൈകീട്ട് 6.35ന് നടക്കുന്ന 'ഫ്രീഡം 250' സ്വീകരണത്തിലും പങ്കെടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പാകിസ്താൻ സൈനിക നേതൃത്വവുമായി അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യക്ക് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുംബൈ ഭീകരാക്രമണ സ്മാരകത്തിലെ റൂബിയോയുടെ സന്ദർശനം.

ഇന്ത്യയുമായുള്ള വ്യാപാരകരാർ യാഥാർഥ്യമാകാൻ അധികം വൈകില്ലെന്ന് റൂബിയോ വ്യക്തമാക്കി. തിങ്കളാഴ്ച ഉസ്ബെക്കിസ്താനിലെ സമർഖന്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള വ്യാപാരകരാർ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നും കരാറിലെത്തുന്നതിന് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും റൂബിയോ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരായ ഉപരോധ നടപടികളിൽ ഇളവ് അനുവദിക്കുമ്പോൾ വ്യാപാരചർച്ചകളിലെ പുരോഗതിയും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും അമേരിക്ക ഏർപ്പെടുത്തിയ തീരുവകളും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ചകൾ നീണ്ടുപോകാൻ കാരണമായിരുന്നു. ഈ തർക്കങ്ങൾ പരിഹരിച്ച് കരാറിലെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് റൂബിയോയുടെ സന്ദർശനം.

ബുധനാഴ്ച ജാംനഗറിലെത്തുന്ന റൂബിയോ റിലയൻസ് ഇൻഡസ്ട്രീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുമായും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഊർജരംഗത്തെ സഹകരണം വിപുലീകരിക്കുന്നതിലും എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാര തീരുവകളും റഷ്യൻ എണ്ണ ഇറക്കുമതിയും സൃഷ്ടിച്ച അഭിപ്രായവ്യത്യാസങ്ങൾക്കിടെ നടക്കുന്ന റൂബിയോയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തിപ്പെടുത്താനുള്ള അവസരമായാണ് കാണുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marco Rubio in India, holds talks with Jaishankar
Next Story