Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു വന മേഖലയിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി; ഒന്ന് അഴുകിയ നിലയിൽ

text_fields
bookmark_border
മംഗളൂരു വന മേഖലയിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി; ഒന്ന് അഴുകിയ നിലയിൽ
cancel
camera_alt

ചരിഞ്ഞ കാട്ടാന

മംഗളൂരു: ചാമരാജനഗർ ജില്ലയിൽ ഹനൂർ വന ഡിവിഷനിലെ കരഡിഗുഡ്ഡ തടാകത്തിന് സമീപം ചൊവ്വാഴ്ച കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. നേരത്തെ നായാട്ടുകാർക്കെതിരെ വനപാലകർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ

കൊല്ലപ്പെട്ട മേഖലയാണിത്. ഈ കൊമ്പന്‍റെ ജഡത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്.എസ്.എൽ) പരിശോധനക്കായി അയച്ചു. വനത്തിൽ പതിവ് പട്രോളിങിനിടെയാണ് വനം ജീവനക്കാർ ജഡം കണ്ടെത്തിയത്.

ചാമരാജനഗറിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പൂർ വനമേഖലയിൽ പെൺ ആനയുടെ ജഡം കണ്ടെത്തി. ബന്ദിപ്പൂർ വനം ഡിവിഷനിലെ ബെരമ്പാടി ബീറ്റിലെ മാരിക്കാട്ടെ തടാകത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ നന്ദീഷും വെറ്ററിനറി ഓഫീസർമാരും സ്ഥലത്തെത്തി ജഡം പരിശോധിച്ചു.

പിടിയാനയുടേത് സ്വാഭാവിക മരണമാവാം എന്ന് വനം അധികൃതർ അറിയിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലമാകാം എന്നാണ് വനം ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട വനം ജീവനക്കാരുടെ രാത്രി പട്രോളിങിന് നേരെ ആറ് പ്രതികൾ വെടിയുതിർത്തതിനെത്തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് വേട്ടക്കാർ (ആന്റണിസ്വാമി, പീറ്റർ, കുമാർ) മരിച്ചിരുന്നു. വനം ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാട്ടാനകളുടെ വാസസ്ഥലമായ കർണാടകയിൽ മൂന്ന് വർഷത്തിനിടെ 280-ലധികം ആനകൾ ചരിഞ്ഞതായാണ് കണക്ക്. 25 വർഷത്തിനിടെ മനുഷ്യ-ആന സംഘർഷത്തിൽ 216 ആനകകളും 522 ആളുകളും കൊല്ലപ്പെട്ടതായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യു.ഐ.ഐ) നടത്തിയ പഠനത്തിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Wild Elephants Found Dead in Mangaluru Forest Region
Next Story