‘എപ്പോൾ ഓഫിസിലെത്തും?’ -കാർ അപകടത്തിൽപെട്ട വിവരം അറിയിച്ചപ്പോൾ മാനേജറുടെ മറുചോദ്യം
text_fieldsകാർ അപകടത്തിൽ പെട്ട വിവരം തന്റെ ഓഫിസിലെ മാനേജരെ അറിയിച്ച യുവാവിന് കിട്ടിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. അപകടത്തിൽപെട്ട കാറിന്റെ ചിത്രം മാനേജർക്ക് അയച്ചുകൊടുത്ത ജീവനക്കാരനു കിട്ടിയ മറുപടി ‘താൻ എപ്പോൾ ഓഫിസിൽ എത്തും’ എന്ന ചോദ്യമായിരുന്നു.
@kirawontmssi എന്ന എക്‌സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത് ചിത്രത്തില്‍ കാണാം. എന്നാല്‍, അപകടത്തെ കുറിച്ചോ ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നതിന് പകരം കുടുംബത്തില്‍ ആരെങ്കിലും മരണപ്പെടുകയോ മറ്റോ പോലുള്ള കാരണങ്ങളാലല്ലാതെ ഒരു കമ്പനിയും നിങ്ങള്‍ക്ക് അവധി തരില്ലെന്ന സന്ദേശമാണ് മാനേജർ ജീവനക്കാരനയച്ചത്.
‘നിങ്ങളുടെ മാനേജറാണ് ഇത്തരത്തില്‍ പറയുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ എന്ന ചോദ്യത്തോടെയാണ് ട്വിറ്ററില്‍ ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയതത്. പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമത്തിൽ ചർച്ചയാവുകയും നിരവധി പേർ പ്രതികരണവുമായി എത്തുകയും ചെയ്തു. പലരും അവരുടെ അനുഭവങ്ങളും ഇതിലൂടെ പങ്കുവെച്ചു.

