Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായയെ കല്ലെറിഞ്ഞതിന്​ യുവാവിനെ വെടിവെച്ചു​െകാന്നു

text_fields
bookmark_border
നായയെ കല്ലെറിഞ്ഞതിന്​ യുവാവിനെ വെടിവെച്ചു​െകാന്നു
cancel

ന്യൂഡൽഹി: വളർത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ചു കൊന്ന​​ു. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ല പ്പെട്ടത്. വടക്കുകിഴക്കന്‍ ഡൽഹിയിലെ വെല്‍ക്കം കോളനിയിൽ ഞായറാഴ്​ചയാണ്​ സംഭവം നടന്നത്​.

വെല്‍ക്കം കോളനി വ ഴി നടന്നുപോകുകയായിരുന്ന അഫഖിനെ കണ്ടതും വളർത്ത​ുനായ കുരക്കാന്‍ തുടങ്ങി. നായ തന്നെ ആക്രമിക്കാൻ വരുന്നതു കണ്ട അഫഖ് കല്ലുകൾ പെറുക്കി നായയെ എറിഞ്ഞോടിച്ചു. എന്നാൽ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ മെഹ്​താബ്​ വീടിനകത്തേക്ക്​ പോയി തോക്കുമായി വരികയും അഫഖിനുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അഫഖിനെ സമീപ​ത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പി​ച്ചെങ്കിലും മരിച്ചു.

വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തർക്കത്തിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവിൽ പോയതായും പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു. ഒളിവിൽ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Shot Dead For Throwing Stones At Dog In Delhi- India news
Next Story