Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് കുത്തേറ്റു; ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Knife Attack
cancel

ജബൽപൂൽ: മധ്യപ്രദേശിലെ ജബൽ​പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 20കാരൻ അറസ്റ്റിൽ. ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. ഘമാംപൂർ പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. 10ാം ക്ലാസുകാരിയായ പെൺകുട്ടി കോച്ചിങ് ക്ലാസിന് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

വിശാൽ കെവാത് എന്നയാളാണ് കേസിലെ പ്രതി. ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചു. അതോടെ പകതോന്നിയ യുവാവ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പെൺകുട്ടിയെ ആക്രമിക്കാൻ ക്വ​ട്ടേഷൻ നൽകുകയായിരുന്നു. ആൺകുട്ടി നടത്തിയ കത്തി കുത്തിൽ ​പെൺകുട്ടിയെ അരക്ക് പരിക്കേറ്റു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയു​ടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവം നടന്നതിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ ഏൽപ്പിച്ചത് വിശാൽ കെവതാണെന്ന് മൊഴി നൽകിയത്. തുടർന്ന് പൊലീസ് വിശാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Planned Knife Attack On Girl Who Turned Him Down. How He Was Arrested
Next Story