ഹൈദരാബാദിലെ പി.വി.എൻ.ആർ എക്സ്പ്രസ്സ് വേയിൽ നിന്നും താഴേക്ക് വീണയാൾ അത്ഭുതകരമായി രക്ഷപെട്ടു -വിഡിയോ
text_fieldsപി.വി.എൻ.ആർ എക്സ്പ്രസ് വേയിൽ നിന്ന് താഴെ വീണയാൾ
ഹൈദരാബാദ്: ഹൈദരാബാദിലെ അട്ടാപൂരിൽ പി.വി. നരസിംഹറാവു (പി.വി.എൻ.ആർ) എക്സ്പ്രസ് വേയിൽ നിന്നും വീണയാൾ തലനാരിഴക്ക് രക്ഷപെട്ടു. മദ്യപിച്ച് എക്സ്പ്രസ് വേയിലൂടെ നടന്നയാളാണ് താഴേക്ക് വീണത്. എക്സ്പ്രസ് വേയുടെ 100-ാം നമ്പർ തൂണിന് സമീപമാണ് സംഭവം നടന്നത്. താഴേക്ക് വീണയാൾ കമ്പിയിൽ കുടുങ്ങി കിടന്നതിനാൽ വലിയ അപകടം ഒഴിവായി.
പി.വി.എൻ.ആർ എക്സ്പ്രസ് വേയിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടം പതിവായതിനെ തുടന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്നുള്ള പരിശോധനക്കിടയിൽ മദ്യപിച്ചെത്തിയ ഇയാളുടെ ഇരുചക്ര വാഹനം പൊലീസ് പിടിച്ചെടുത്തതിനെ തുടന്ന് പ്രകോപിതനായി എക്സ്പ്രസ് വേയിലൂടെ നടന്നുപോകുമ്പോഴാണ് കാൽ വഴുതി താഴേക്ക് വീണത്. അത്ഭുതകരമായി രക്ഷപെട്ട ഇയാളുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വാഹന പരിശോധനക്കിടയിൽ പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങളും പി.വി.എൻ.ആർ എക്സ്പ്രസ് വേയിൽ പതിവാണ്.

