Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിമ്മിൽ വർക്കൗട്ടിനിടെ ഹൃദയാഘാതം; 24കാരൻ മരിച്ചു

text_fields
bookmark_border
ജിമ്മിൽ വർക്കൗട്ടിനിടെ ഹൃദയാഘാതം; 24കാരൻ മരിച്ചു
cancel

ഹൈദരാബാദ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. ഗാൻസി ബസാർ സ്വദേശി വിശാൽ ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടോടെയായിരുന്നു മരണം. പുഷ്അപ് എടുത്ത ശേഷം അടുത്ത വ്യായാമം തുടങ്ങുമ്പോഴായിരുന്നു മരണം. ഇതിന്‍റെ ദൃശ്യങ്ങൾ മുഴുവൻ ജിമ്മിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. കോൺസ്റ്റബിളായ വിശാലിന്, ആസിഫ് നഗർ പൊലീസ് സ്റ്റേഷനിൽ പോസ്റ്റിങ് ലഭിച്ചിരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man collapses while working out at gym dies of heart attack
Next Story