Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം; മൊബൈൽ ടവറിൽ കയറി യുവാവ്
text_fieldsbookmark_border
യു.പി: ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ യാക്കൂബ്പുരിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെ യുവാവ് മൊബൈൽ ടവറിൽ കയറി പ്രദേശവാസികളെ ഭീതിയിലാക്കി.
നാട്ടുകാരും പൊലീസുമെത്തിയതോടെ യാക്കൂബ്പുർ ഗ്രാമവാസിയായ പവൻ പാണ്ഡ്യ തന്റെ ആവശ്യമറിയിക്കുകയായിരുന്നു. തന്റെ കാമുകിയെ വിളിച്ചുകൊണ്ടുവരാനും വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നും എന്നാൽ താഴെയിറങ്ങാമെന്നും പറഞ്ഞു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. ഗ്രാമവാസികളും പൊലീസ് അധികാരികളും നടത്തിയ ഏറെനേരത്തെ സംസാരത്തിനൊടുവിൽ ഉച്ചക്ക് ഒന്നരയോടെ താഴെ ഇറങ്ങുകയായിരുന്നു.
Next Story

