േമാദിയെക്കുറിച്ചുള്ള സിനിമക്കായി ഗോധ്ര മാതൃകയിൽ തീവെപ്പ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രസിനിമക്കായി െറയിൽവേ വാഗ ൺ കത്തിച്ചു. ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ച ഗോധ്ര ട്രെയിൻ തീവെപ്പ് പുനരാവിഷ്കരിക്കാനാണ് വെസ്റ്റേൺ െറയിൽവേ ട്രാക്കിൽ ബോഗി കത്തിക്കാൻ അനുമതി നൽകിയത്.
ഞായറാഴ്ച ഗുജറാത്തിലെ വഡോദരയിലാണ് ബെഞ്ച് മാർക്ക് പ്രൊഡക്ഷൻ എന്ന സിനിമാനിർമാതാക്കൾക്കുവേണ്ടി ബോഗി കത്തിച്ചത്. ട്രാക്കിലിട്ട് ബോഗി കത്തിക്കാൻ അനുമതി നൽകിയതിനെ വെസ്റ്റേൺ െറയിൽവേ ന്യായീകരിച്ചു. ഇത് െറയിൽ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞു.
ഷൂട്ടിങ്ങിനുള്ള ബോഗി നൽകിയത് തങ്ങൾ തന്നെയായിരുന്നുവെന്നും ഇത് ഉപയോഗിക്കാതെ കിടക്കുന്ന ഒരു മോക്ക് ഡ്രിൽ ബോഗിയായിരുന്നുവെന്നും െറയിൽവേ പി.ആർ.ഒ ഖേംരാജ് മീണ പറഞ്ഞു.
മോദി നേരിട്ട വെല്ലുവിളികൾ ചിത്രീകരിക്കാനാണ് ബോഗി പാളത്തിലിട്ട് കത്തിച്ചതെന്ന് ഷൂട്ടിങ് സൂപ്പർൈവസർ ജയരാജ് ഗാഡ്വി പറഞ്ഞു.
