Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ ഒാടിച്ച കാറിടിച്ച്​ ഒരാൾ മരിച്ചു; ഫാഷൻ ഡിസൈനർ അറസ്​റ്റിൽ

text_fields
bookmark_border
മദ്യലഹരിയിൽ ഒാടിച്ച കാറിടിച്ച്​ ഒരാൾ മരിച്ചു; ഫാഷൻ ഡിസൈനർ അറസ്​റ്റിൽ
cancel

കൊൽക്കത്ത: മദ്യലഹരിയിൽ ഫാഷൻ ഡിസൈനറായ യുവതി ഒാടിച്ച കാർ ഇടിച്ച്​ ഒരാൾ മരിച്ചു. കാർ ഒാടിച്ച അദിതി അഗർവാൾ എന്ന യുവതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൊൽക്കത്തയിലെ ഇൗസ്​റ്റേൺ മെട്രോ പൊളിറ്റൻ ബൈപ്പാസിൽ ഞായറാഴ്​ച രാവി​െല 6.30ഒാടെയായിരുന്നു സംഭവം.

അമിത വേഗതയിൽ വന്ന കാർ ബസ്​ കാത്തു നിൽക്കുകയായിരുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷവും കാർ നിർത്താതെ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്​ ഒാടിച്ചു പോവുകയായിരുന്നു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ്​ പൊലീസ്​ യുവതിയെ പിടികൂടിയത്​.

രക്ത പരിശോധനയിൽ യുവതി അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. നഗരത്തിലെ പബ്ബിൽ നിന്ന്​ പുറത്തിറങ്ങിയ യുവതി സുഹൃത്തുക്കളെ വഴിയിൽ ഇറക്കിയ ശേഷം വീട്ടിലേക്ക്​ പോകവെയാണ്​ അപകടം നടന്നതെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. മരിച്ച വ്യക്തി ലതർ കോംപ്ലക്​സിലെ ജോലിക്കാരനാണെന്നാണ്​ പൊലീസിന്​ ലഭിക്കുന്ന വിവരം. ഇയാളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kolkata Fashion Designer Arrested For Hit-And-Run, Was Allegedly Drunk -india news
Next Story