Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.​എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നു -ഖുശ്ബു

text_fields
bookmark_border
khushbu sundar
cancel

ചെന്നൈ: ദേശീയ വനിത കമീഷൻ അംഗത്വം രാജിവെച്ചത് രാഷ്ട്രീയത്തിൽ സജീവമാവാനെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. കാലാവധി പൂർത്തിയാവുന്നതിന് മുൻപെ പദവി രാജിവെച്ചത് വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.

ദേശീയ വനിത കമീഷൻ അംഗത്വം ഏഴ് മാസം മുൻപെ രാജിവെക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിരുന്നതാണെങ്കിലും തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ബി.ജെ.പിയിൽ തുടരും. താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.​എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു.

പാർട്ടി പുതിയ പദവികൾ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. വനിത കമ്മീഷൻ അംഗമായിരിക്കവെ പൊതുപ്രവർത്തന രംഗത്ത് ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. നടൻ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതിൽ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകൾ നേരുന്നതായും ഖുശ്ബു വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khushbu resigned as a member of the National Commission for Women to become active in politics
Next Story