Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ത് വർഷത്തിനകം കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും -അൽഫോൺസ് കണ്ണന്താനം

text_fields
bookmark_border
alphons kannanthanam 18921
cancel

ന്യൂഡൽഹി: കേരളത്തിൽ തീവ്രവാദം വളരുന്നതിന് എൽ.ഡി.എഫും യു.ഡി.എഫും ഒരേ പോലെ സംഭാവനകൾ നൽകുകയാണെന്ന് ബി.ജെ.പി എം.പി അൽഫോൺസ് കണ്ണന്താനം. കേരളം 5-10 വർഷത്തിനുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കേരളത്തിൽ താലിബാൻവത്കരണം വളരെയധികം നടക്കുകയാണ്, പ്രധാനമായും കഴിഞ്ഞ 25 വർഷമായി ചില പോക്കറ്റുകളിൽ. അടുത്ത അഞ്ച് മുതൽ 10 വർഷത്തിനിടെ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും. ഇത് അങ്ങേയറ്റം ദു:ഖകരമാണ്. തീകൊണ്ടു കളിക്കരുതെന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനും മുന്നറിയിപ്പ് നൽകുകയാണ്.

കേരള കേഡറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ താൻ കേരളത്തെ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ല. കേരളത്തിൽ സമാധാനവും ഐക്യവും ഉണ്ടായിരുന്നു. വർഗീയ സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. ആളുകൾ സമാധാനപരമായി ജീവിച്ചിരുന്നു.


ഇപ്പോൾ എൽ.ഡി.എഫിന് മുസ്ലിം വോട്ടുകൾ വേണം. അതിനാൽ ഒന്നിനെതിരെയും സംസാരിക്കാൻ അവർക്ക് കഴിയുന്നില്ല. കേരളം പോലെ ഉയർന്ന വിദ്യാഭ്യാസമുള്ളിടത്ത് പോലും തീവ്രവാദത്തിന്‍റെ വിത്തുകൾ പാകൽ എളുപ്പമാണ്. ഏതാനും മേഖലകളിൽ നമുക്കിത് കാണാം. ഐസിസിനെ കുറിച്ച് ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വരുന്നത് കേരളത്തിൽ നിന്നാണ് -കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്‍റെ പ്രതികരണം. സെപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala could become another Afghanistan in 5-10 years, says KJ Alphons
Next Story