കഠ്വ പ്രതികൾക്ക് നിയമസഹായത്തിന് പണപ്പിരിവ്
text_fieldsന്യൂഡൽഹി: കഠ്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർക്ക് നിയമസഹായത്തിന് ഹിന്ദു ഏക്ത മഞ്ച്. കേസ് സുപ്രീംകോടതിയിൽ വാദിക്കുന്നതിനായി നിയമസഹായ സംഘത്തെ രൂപവത്കരിക്കാനാണ് സംഘടന നീക്കം. ഇതിനായി പണം സംഭാവന െചയ്യാൻ സംഘടന പൊതുജനങ്ങളോട് ആവശ്യെപ്പട്ടു.
സംഭവത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെടുന്നു. കൊലപാതകത്തിന് പിറകിലെ ഉന്നത ഗൂഢാലോചന സി.ബി.െഎ അന്വേഷണത്തിലൂടെയേ വെളിവാകൂ എന്നാണ് ഇവരുടെ വാദം.കേസ് നടത്താനുള്ള പണം കണ്ടെത്താൻ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും സമീപിക്കുമെന്ന് സംഘടന പ്രസിഡൻറ് വിജയ് ശർമ പറഞ്ഞു. രസനയിലെ ജനങ്ങളെ വിഷയം അലട്ടുന്നതായും വീടും വസ്തുക്കളും വിട്ട് സമീപങ്ങളിലേക്ക് ഇവർ മാറുകയാണെന്നും സംഘടനയുടെ കത്തിൽ പറയുന്നു.
