കാർത്തി കോഴ വാങ്ങിയെന്ന മൊഴി നൽകിയത് ഇന്ദ്രാണി മൂഖർജി
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയക്ക് എഫ്.ഐ.പി.ബിയുടെ അംഗീകാരം ലഭിക്കാന്‍ കാർത്തി ചിദംബരം കോഴ വാങ്ങിയെന്ന മൊഴി നൽകിയത് ഷീന ബോറ കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മൂഖർജി. െഎ.എൻ.എക്സ് മീഡിയയുടെ അന്നത്തെ ഡയറക്ടർമാരായിരുന്നു ഇന്ദ്രാണി. തങ്ങളുമായി 1 മില്യണ്‍ ഡോളറിന്റെ ഇടപാട് ഉണ്ടായിരുന്നതായി ഇന്ദ്രാണി സി.ബി.ഐയോട് വെളിപ്പെടുത്തി. ഈ മൊഴിയെ തുടര്‍ന്നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി. ഇന്ദ്രാണിയോടും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും മകനെ ബിസിനസില്‍ സഹായിക്കാന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം ആവശ്യപ്പെട്ടതായും സി.ബി.ഐ വ്യക്തമാക്കി.
കാർത്തി ചിദംബരം, െഎ.എൻ.എക്സ് മീഡിയയുടെ അന്നത്തെ ഡയറക്ടർമാരായ ഇന്ദ്രാണി മുഖർജി, പ്രീതം മുഖർജി, ചെസ് മാനേജ്മെൻറ് സർവിസസ് (കാർത്തി അതിെൻറ ഡയറക്ടറായിരുന്നു) അഡ്വാേൻറജ് സ്ട്രാറ്റജിക് കൺസൽട്ടൻസി ഡയറക്ടർ പത്മ വിശ്വനാഥൻ തുടങ്ങിയവരും പേരറിയാത്ത ചില ധനമന്ത്രാലയ ഉദ്യോഗസ്ഥരുമാണ് പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നിവയാണ് കേസ്. ഇതിനു പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസുമെടുത്തിട്ടുണ്ട്.
പ്രീതം മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർ ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുകയാണ്. പി. ചിദംബരത്തിെൻറ മകനെതിരായ കുറ്റാന്വേഷണം സി.ബി.െഎ കുറെ നാളായി നടത്തിവരുകയാണ്. മകനെ വേട്ടയാടി തന്നെയാണ് ബി.ജെ.പി സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് പി. ചിദംബരം സുപ്രീംകോടതിയിൽ പരാതിപ്പെട്ടിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി ഒരാഴ്ച മുമ്പ് തള്ളിയിരുന്നു.
