കർണാടകയിൽ കനത്തമഴ: 300പേരെ നാവികസേന രക്ഷപ്പെടുത്തി
text_fieldsഉത്തരകന്നട: കനത്തമഴയെ തുടർന്ന് കർദ്ര ഡാം പരിസരത്ത് കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടർന്ന് കർദ്ര ഡാം സ്ഥിതി ചെയ്യുന്ന കൈഗ ഗ്രാമത്തിൽ വെള്ളം കയറുകയുകയായിരുന്നു. കാളി നദിയിൽ വെള്ളം പൊങ്ങിയതോടെ ഗ്രാമം വെള്ളത്തിനടയിലാവുകയും പ്രദേശവാസികൾ ഒറ്റപ്പെടുകയും ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാഭരണകൂടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നേവിയുടെ സഹായം തേടുകയായിരുന്നു. കർവാർ നേവൽ ബേസിൽ നിന്നും എത്തിയ രക്ഷാദൗത്യ സംഘം ചൊവ്വാഴ്ച രാത്രിയോടെ 300 പേരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചായി ഉത്തര കന്നട എസ്.പി അറിയിച്ചു.
കാളി നദിയിലാണ് കർദ്ര ഡാമുള്ളത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. നദീ പ്രദേശങ്ങളിലുള്ള ജനങ്ങൾ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
