Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക മുഖ്യമ​ന്ത്രി: ഖാർഗെയുടെ വസതിയിൽ തിരക്കിട്ട ചർച്ച

text_fields
bookmark_border
Karnataka CM
cancel

ന്യൂഡല്‍ഹി: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. മുൻ മുഖ്യമന്ത്രിയും ജനപ്രിയനുമായ സിദ്ധരാമയ്യും പാർട്ടി സംസ്ഥാന അധ്യക്ഷനും കർണാടകയിലെ വിജയ ശിൽപ്പിയുമായ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് ഇരു നേതാക്കളെയും പിണക്കാതെയുള്ള ഒത്തു തീർപ്പിനായി ചർച്ചകൾ നടത്തുന്നത്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഇന്ന് ഉന്നത നേതാക്കളെ കാണുന്നുണ്ട്. അതിനു മു​ന്നോടിയായണ് യോഗം.

ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് രഹസ്യയോഗം ചേർന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഖാർഗെയുടെ വസതിയിലെത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഇന്ന് ഡി.കെ. ശിവകുമാറും കേന്ദ്ര നേതാക്കളെ ഡൽഹിയിലെത്തി ചർച്ച നടത്തി. അതിനു പിന്നാലെയാണ് യോഗം നടക്കുന്നത്.

പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും സ്വീകരിക്കും. അതിനെ ചൊല്ലി പിന്നില്‍നിന്ന് കുത്തുകയോ പാര്‍ട്ടിയെ ഭിന്നിപ്പിക്കുകയോ ചെയ്യില്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka conundrum: Rahul Gandhi steps in as DK Shivakumar arrives in Delhi
Next Story