Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ബദർ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ

text_fields
bookmark_border
അൽ ബദർ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ
cancel

അനന്തിപ്പോറ: ജമ്മു കശ്മീരിൽ അൽ ബദർ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ. അവന്തിപ്പോറയിലെ ദദ്സറ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.

യവർ അസീസ് ദർ, സജാദ് അഹമ്മദ് പാരായ്, അബിദ് മജീദ് ഷെഖ്സ ഷൗക്കത്ത് അഹമ്മദ് ദർ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് എ.കെ 56 റൈഫിൾ, വെടിയുണ്ടകൾ, ഗ്രനേഡ് അടക്കമുള്ളവ കണ്ടെടുത്തു. പിടികൂടിയവർക്കെതിരെ അവന്തിപ്പോറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദദ്സറ-ലർമോഹ് ഗ്രാമങ്ങളിലാണ് സംയുക്ത സേന തെരച്ചിൽ നടത്തിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സേന കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story