മേനക ഗാന്ധിക്ക് ‘ഇസ്കോണി’ന്റെ നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്
text_fieldsകൊൽക്കത്ത: ഗോശാലയിലെ പശുക്കളെ അറവുകാർക്ക് നൽകി രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് നടത്തുകയാണെന്ന പരാമർശത്തെ തുടർന്ന് ബി.ജെ.പി എം.പിയും മുൻമന്ത്രിയുമായ മേനക ഗാന്ധിക്കെതിരെ ഹരേകൃഷ്ണ പ്രസ്ഥാനമായ ‘ഇസ്കോൺ’ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
‘ഇസ്കോണി’നെതിരെയുള്ള മേനക ഗാന്ധിയുടെ വിഡിയോ വൈറലായിരുന്നു. ഇതേ തുടർന്നാണ് സംഘടന നിയമനടപടിയിലേക്ക് നീങ്ങിയത്. ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഇത് തെറ്റാണെന്നും ‘ഇസ്കോൺ’ വൈസ് പ്രസിഡന്റ് രാമരാധൻ ദാസ് പറഞ്ഞു. പ്രസ്ഥാനത്തിന്റെ ലോകമെങ്ങുമുള്ള വിശ്വാസികളെ പരാമർശം വേദനിപ്പിച്ചു.
എം.പിയായ മുൻ കേന്ദ്രമന്ത്രിക്ക് ‘ഇസ്കോണി’നെതിരെ തെളിവില്ലാതെ എങ്ങനെ പറയാൻ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

