ഇന്ത്യയും പാകിസ്താനും െകാറിയകളെ മാതൃകയാക്കണം –ഡോൺ പത്രം
text_fieldsഇസ്ലാമാബാദ്: ഇരു കൊറിയകളെയും മാതൃകയാക്കി ഇന്ത്യയും പാകിസ്താനും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് മാധ്യമമായ ഡോൺ പത്രം. തീർച്ചയായും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കൊറിയകളുേടതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
ഇന്ത്യക്കും പാകിസ്താനും വ്യത്യസ്തമായതും ഗതിമാറ്റാൻ സാധിക്കാത്തതുമായ ചരിത്രമാണുള്ളത്. എന്നാൽ, ഇരു കൊറിയകളും പുനരേകീകരണത്തിനാണ് സാധ്യത േതടുന്നത്. ഒരേ ചരിത്രവും സ്വപ്നങ്ങളും സാംസ്കാരിക പൈതൃകവുമാണ് അവരുേടത്. കൊറിയൻ ഉച്ചകോടി 1999ലെ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ ലാഹോർ സന്ദർശനം ഒാർമിപ്പിക്കുന്നു. ഒരിക്കൽക്കൂടി സമാധാനത്തിെൻറതായ അധ്യായം തുറക്കാവുന്നതാണ് ഇരുരാജ്യങ്ങൾക്കുമെന്നും ഡോൺ ചൂണ്ടിക്കാട്ടി.
