Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചു കൊല്ലും -ഭീഷണിയുമായി ബി.ജെ.പി എം.എൽ.എയുടെ മകൻ

text_fields
bookmark_border
MLA-SON
cancel

ഭോപ്പാൽ: കോണ്‍ഗ്രസ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.എൽ.എയുടെ മകൻ. എം.എൽ.എ ഉമാദേവി കാത്തികയുടെ മകൻ പ്രിൻദീപ് ലാൽചന്ദ് കാത്തികാണ് സിന്ധ്യക്കെതിരെ വധഭീഷണി മുഴക്കിയത്.

ഝാൻസി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളിലുള്ളത്. അതിനാൽ ഹാട്ടയിൽ കാലുകുത്തരുതെന്നും കാലുകുത്തിയാൽ നിങ്ങളോ ഞാനോ കൊല്ലപ്പെടുമെന്ന ഭീഷണിയാൾ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ ഹാട്ടയിൽ സെപ്റ്റംബർ അഞ്ചിന് കോണ്‍ഗ്രസ് റാലിയിൽ പങ്കെടുക്കാൻ സിന്ധ്യ എത്തുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ മകനെ തള്ളി എം.എൽ.എ രംഗത്തെത്തി. സംഭവം നിർഭാഗ്യകരമെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ മകനോട് ആവശ്യപ്പെട്ടുവെന്നും എം.എൽ.എ പ്രതികരിച്ചു. സംഭവത്തിൽ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് മധ്യപ്രദേശ് ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "I Will Shoot You": BJP Lawmaker's Son Threatens Jyotiraditya Scindia
Next Story