
മധുക്കരക്ക് സമീപം വനഭാഗത്ത് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം
മധുക്കരക്ക് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി
text_fieldsചെന്നൈ: കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ പാലക്കാട് - കോയമ്പത്തൂർ റോഡിലെ മധുക്കരക്ക് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മധുക്കര മരപ്പാലം പൊലീസ് ചെക്പോസ്റ്റിന് എതിർവശത്തായി ധർമലിംഗേശ്വരർ കോവിലിലേക്ക് പോകുന്ന വഴിയിലുള്ള വനഭാഗത്താണ് മനുഷ്യ അസ്ഥികുടം കണ്ടെത്തിയത്.
നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. രണ്ടുമാസത്തിലധികം പഴക്കമുള്ള മൃതദേഹത്തിെൻറ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ മൃതദേഹം കത്തിച്ചിരുന്നതായും അറിവായി. സമീപം രണ്ട് സിഗരറ്റ് ലൈറ്ററുകൾ കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടാവശിഷ്ടങ്ങൾ ശേഖരിച്ച് കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവ കുടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. മധുക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
