Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഥിരം കുറ്റവാളിക്ക് ബംഗളൂരു ജയിലിൽ 'സുഖവാസം'; വിഡിയോ വൈറൽ
text_fieldsbookmark_border
ബംഗളൂരു: സെൻട്രൽ ജയിലിൽ സ്ഥിരം കുറ്റവാളിക്ക് പ്രത്യേക പരിഗണന നൽകി ജയിൽ അധികൃതർ. ജെ.സി.ബി നാരായണ സ്വാമിയെന്ന തടവുകാരന് സോഫയും ടി.വിയുമടക്കം വി.ഐ.പി പരിഗണന നൽകിയതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.
വിവിധ കേസുകളിൽ പ്രതിയായ സ്വാമി പൊലീസുകാർക്ക് പണം നൽകിയാണ് സൗകര്യങ്ങൾ തരപ്പെടുത്തിയത്. നാരായണ സ്വാമിക്ക് പ്രത്യേക ഭക്ഷണവും മൊബൈൽ ഫോണും മറ്റ് പല സൗകര്യങ്ങളും ചെയ്തുകൊടുത്തതായി ആക്ഷേപമുണ്ട്.
ഇതേ ജയിലിൽ വെച്ച് തമിഴ് രാഷ്ട്രീയ നേതാവ് വി.കെ. ശശികലക്ക് വി.ഐ.പി പരിഗണന ലഭിച്ചതും വിവാദമായിരുന്നു. സ്വാമിയുടെ വിഡിയോ വൈറലായതോടെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ കർണാടക ആഭ്യന്തര മന്ത്രി അർഗ ജ്ഞാനേന്ത്ര ഉത്തരവിട്ടു.
Next Story

