Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ വസതിക്ക് സമീപമുള്ള ചരിത്ര പള്ളി പൊളിക്കാൻ നീക്കം; ആറ് ദിവസത്തിനുള്ളിൽ ഒഴിയാൻ നിർദേശം

text_fields
bookmark_border
മോദിയുടെ വസതിക്ക് സമീപമുള്ള ചരിത്ര പള്ളി പൊളിക്കാൻ നീക്കം; ആറ് ദിവസത്തിനുള്ളിൽ ഒഴിയാൻ നിർദേശം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് സമീപമുള്ള ഒരു ചരിത്രപ്രസിദ്ധമായ പള്ളി പൊളിച്ച് നീക്കാൻ ശ്രമമെന്ന് ആരോപണം. 100 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പൊളിക്കൽ ഭീഷണി നേരിടുന്നത്. ആറ് ദിവസത്തിനുള്ളിൽ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചതായി പള്ളി ഇമാം മുഹമ്മദ് ഹാറൂൺ പറഞ്ഞു. പള്ളിയിലെ വൈദ്യുതി, ജലവിതരണം വിച്ഛേദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

"വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിച്ചു. ഞങ്ങൾ എല്ലാ ബില്ലുകളും കൃത്യസമയത്ത് അടച്ചിട്ടുണ്ട്. ഇപ്പോൾ നടപടികൾ ഭയന്ന് വിശ്വാസികൾ പള്ളിയിൽ എത്തുന്നില്ല," മുഹമ്മദ് ഹാറൂൺ പറഞ്ഞു.

പള്ളി അനധികൃതമാണെന്ന് പ്രഖ്യാപിച്ച് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസാണ് (എൽ&ഡിഒ) ഒഴിയാൻ നിർദേശം നൽകിയത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പള്ളി ഡൽഹി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പള്ളി സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് എൽ&ഡിഒയുടെ നിലപാട്.

നടപടിയിൽ കോടതിയെ സമീപിക്കാൻ താൻ വഖഫ് ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികരണമെന്നും ലഭിച്ചില്ലെന്നും ഇമാം വെളിപ്പെടുത്തി. അതേസമയം, സംഭവത്തിൽ ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ സമീപിച്ചു. ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഹകീമുദ്ദീൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള നിവേദനം സമർപ്പിച്ച് പള്ളിയും സമീപത്തെ ഖബർസ്ഥാനും സംരക്ഷിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടു.

1977ലെ ഡൽഹി ഗസറ്റിൽ പരാമർശിച്ചിട്ടുള്ള എൻ.ഡി.എം.സി പൈതൃക പട്ടികയിലും ന്യൂനപക്ഷകാര്യ മന്ത്രാലയം പരിപാലിക്കുന്ന പുതുക്കിയ പട്ടികയിലും ഈ സ്ഥലം ഉൾപ്പെടുന്നുണ്ടെന്ന് ജംഇയ്യത്ത് വ്യക്തമാക്കി. ദില്ലി വഖഫ് ബോർഡിൽ നിന്നും എൻ.ഡി.എം.സിയിൽ നിന്നും റിപ്പോർട്ടുകൾ തേടണമെന്നും നിയമനടപടികൾ പൂർത്തിയാക്കാതെ ഒരു പൊളിക്കലും നടത്തരുതെന്നും അവർ ആവശ്യപ്പെട്ടു. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രതിനിധി സംഘത്തിന് റിജിജു ഉറപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Historic mosque near PM’s residence faces eviction notice
Next Story