Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥമാക്കണമെന്ന് ഹിന്ദുസേന; പാണ്ഡവരുടെ രാജധാനിയായിരുന്നുവെന്ന്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്നാവശ്യവുമായി ഹിന്ദുസേന രംഗത്ത്. ഡൽഹി എന്ന പേരുമാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചിരിക്കുകയാണ്.
ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നുവെന്നാണ് കത്തിൽ അവകാശപ്പെടുന്നത്. ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു.
അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്.
Next Story

