Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുർദാസ്​പുർ വിജയം: രാഹുൽ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമെന്ന് സിദ്ദു

text_fields
bookmark_border
sidhu
cancel

അമൃത്സർ: പഞ്ചാബ് ഗുർദാസ്​പുർ ലോക്​ സഭാ മണ്ഡലത്തി​െല കോൺഗ്രസിന്‍റെ വിജയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു. 

കോൺഗ്രസ് അധ്യക്ഷനാകാൻ തയാറെടുക്കുന്ന രാഹുലിന് മനോഹരമായി പാക്ക് ചെയ്ത ദീപാവലി സമ്മാനമാണിത്. അകാലിദൾ നേതാക്കളായ സുഖ്ബീർ സിങ് ബാദലിനും ബിക്രം സിങിനുംകനത്ത അടിയാണ് ലഭിച്ചിരിക്കുന്നതെന്നും സിദ്ദു കൂട്ടിച്ചേർത്തു. 

പഞ്ചാബിലെ ബി.ജെ.പി ശക്​തി കേന്ദ്രമായ ഗുർദാസ്​പുരിൽ കോൺഗ്രസ് 10,8230 വോട്ടി​​​​െൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി, കോൺഗ്രസ്​, ആംആദ്​മി പാർട്ടികളുടെ ത്രികോണ മത്​സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ വ്യക്​തമായ ഭൂരിപക്ഷമാണ്​ കോ​ൺഗ്രസ്​ സ്​ഥാനാർഥി സുനിൽ ജാഖർ നേടിയത്​. 

പഞ്ചാബി​ൽ ക്യാപ്​റ്റൻ അമരീന്ദർ സിങ്ങി​​​​​​െൻറ നേതൃത്വത്തിൽ  ആറുമാസം പ്രായമായ കോൺഗ്രസ്​ സർക്കാറിനുള്ള ജനകീയതയാണ്​ തെര​െഞ്ഞടുപ്പ്​ ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ്​ വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിനുള്ള ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന്​ കോൺഗ്രസ്​ സ്​ഥാനാർഥി സുനിൽ ജാഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gurdaspur win for Congress a Diwali gift for Rahul Says Sidhu-India News
Next Story