Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും വധിക്കാനുപയോഗിച്ചത് ഒരേ തോക്ക്

text_fields
bookmark_border
guari-lankesh
cancel

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്കും തിരകളുമാണെന്ന് ഫോറൻസിക് വിഭാഗം. രണ്ടു വര്‍ഷം മുന്‍പ് എം.എം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എം.എം നാടൻ പിസ്റ്റളാണ് ഗൗരി ലങ്കേഷിനെയും വധിക്കാൻ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ഫോറൻസിക് വിഭാഗം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്‍റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച് വീഴ്ത്തിയത്. 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡിലെ വീട്ടിലെ കോളിങ് ബെല്‍ കേട്ട് പുറത്തെത്തി വാതില്‍ തുറന്ന  കല്‍ബുര്‍ഗിയെ കൊലയാളി വെടിവെച്ചു വീഴ്ത്തുയായിരുന്നു.

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനത പരിശോധനക്ക് വിധേയമാക്കിയതില്‍നിന്നാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായത്. ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള ഈ സാമ്യമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gun used to kill Gauri Lankesh is the same one that killed M M Kalburgi-india
Next Story