പാർലെമൻറിലെ ജി.എസ്.ടി ചടങ്ങ്; തൃണമൂൽ പെങ്കടുക്കില്ല
text_fieldsകൊൽക്കത്ത: ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിെൻറ ക്രെഡിറ്റ് ഉയർത്തിക്കാട്ടാൻ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അർധരാത്രി പാർലമെൻറിൽ നടത്തുന്ന ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് പെങ്കടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ആവശ്യമില്ലാത്ത തിരക്കാണ്’ കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് പാർട്ടി അധ്യക്ഷകൂടിയായ മമത ആരോപിച്ചു. കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുള്ള മറ്റൊരു ‘ചരിത്രപരമായ വിഡ്ഢിത്തമാണ്‘ ജി.എസ്.ടി പരിപാടിയെന്ന് അവർ പറഞ്ഞു.
ജി.എസ്.ടി ആഘോഷത്തിൽ പ്രതിഷേധ സൂചകമായി പെങ്കടുക്കേണ്ടതില്ലെന്നാണ് തൃണമൂൽ പാർലമെൻററി പാർട്ടി തീരുമാനിച്ചത്. ജി.എസ്.ടി പ്രാബല്യത്തിൽ വരുേമ്പാൾ തങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും ഇത് പരിഹരിക്കപ്പെട്ടില്ലെന്നും മമത വ്യക്തമാക്കി. നോട്ട് നിരോധംപോലെ മറ്റൊരു ‘ചരിത്രപരമായ വിഡ്ഢിത്തമാണ്‘ ജി.എസ്.ടി എന്നാണ് പാർട്ടി നിലപാട്- ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറഞ്ഞു.
