Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഗോഡൗൺ തീപിടിച്ച് തകർന്നു വീണു

text_fields
bookmark_border
Godown
cancel

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ബദർപുരിൽ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

രാത്രി 11 ഓടെയാണ് തീ പിടിത്തമുണ്ടായതിന്റെ വിവരം അറിഞ്ഞതെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. 19 അഗ്നി ശമന സേനാ യൂനിറ്റുകൾ സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

തീയണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകർന്നു വീണു. നിലവിൽ തീ നിയന്ത്രണ വി​ധേയമായിട്ടുണ്ട്. തണുപ്പിക്കൽ പ്രക്രിയകൾ തുടരുകയാണ്. ആർക്കും പരിക്കുള്ളതായി ഇതു​വരെ റിപ്പോർട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Godown catches fire in Southeast Delhi, collapses; no casualties
Next Story