മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും കോൺഗ്രസ് നിരീക്ഷകർ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളെ പാർട്ടിയുടെ നിരീക്ഷകരായി നിയമിച്ച് കോൺഗ്രസ്. സംസ്ഥാന അടിസ്ഥാനത്തിൽ നിരീക്ഷകരെ നിയമിക്കുന്ന കോൺഗ്രസ് ഇക്കുറി മഹാരാഷ്ട്രയിൽ മേഖലാടിസ്ഥാനത്തിലാണ് നിരീക്ഷകരെ വെച്ചിരിക്കുന്നത്.
മുംബൈ- കൊങ്കൺ മേഖലയിൽ അശോക് ഗെഹ് ലോട്ട്, ജി. പരമേശ്വര, വിദർഭ മേഖലയിൽ ഭൂപേഷ് ബാഘേൽ, ചരൺജിത് സിങ് ചന്നി, മറാത്ത്വാഡ മേഖലയിൽ സച്ചിൻ പൈലറ്റ്, ഉത്തംകുമാർ റെഡ്ഡി, പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ടി.എസ്. സിങ് ദേവ്, എം.ബി. പട്ടീൽ, വടക്കൻ മഹാരാഷ്ട്രയിൽ നസീർ ഹുസൈൻ, അനസൂയ സീതക്ക എന്നിവരാണ് നിരീക്ഷകർ. ഝാർഖണ്ഡിൽ താരീഖ് അൻവർ, അധീർ രഞ്ജൻ ചൗധരി, ഭട്ടി വിക്രമർക എന്നിവർക്കാണ് ചുമതല.

