Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗംഗാതീരത്ത് മദ്യപിച്ച ഇസ്രായേലി ടൂറിസ്റ്റുകളെ വളഞ്ഞിട്ട് മർദിച്ചു, രക്ഷപ്പെടാൻ കക്കൂസിൽ കയറി ഒളിച്ചു; 500 രൂപ പിഴയിട്ട് വിട്ടയച്ചു

text_fields
bookmark_border
ഗംഗാതീരത്ത് മദ്യപിച്ച ഇസ്രായേലി ടൂറിസ്റ്റുകളെ വളഞ്ഞിട്ട് മർദിച്ചു, രക്ഷപ്പെടാൻ കക്കൂസിൽ കയറി ഒളിച്ചു; 500 രൂപ പിഴയിട്ട് വിട്ടയച്ചു
cancel

ഹരിദ്വാർ: ഗംഗാ നദിയുടെ തീരത്ത് മദ്യപിച്ച രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ നാട്ടുകാർ വളഞ്ഞിട്ട് മർദിച്ചു. മർദനമേറ്റ നാറ്റി എന്ന വിനോദസഞ്ചാരി സമീപത്തുകണ്ട പൊതുശൗചാലയത്തിൽ കയറി വാതിലടച്ച് ഒളിച്ചിരുന്നാണ് അക്രമികളിൽനിന്ന് രക്ഷപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പിന്നീട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് വിനോദസഞ്ചാരികളിൽ നിന്ന് 500രൂപ പിഴ ഈടാക്കുകയും ചെയ്തു.

"ഞങ്ങൾ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഋഷികേശ് സന്ദർശിച്ച ശേഷം ഹരിദ്വാറിൽ എത്തി. ഹരിദ്വാറിലെ മദ്യനിരോധനത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു" -നാറ്റി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സംഭവത്തെകുറിച്ച് അറിഞ്ഞയുടൻ രണ്ട് പൊലീസുകാർ സ്ഥലത്തേക്കയച്ച് ഇരുവരെയും സ്റ്റേഷനിലേക്ക് എത്തിച്ചതായി എസ്.എച്ച്.ഒ ഭാവന കൈന്തോള പറഞ്ഞു. മദ്യം നിരോധിച്ച മേഖലയിൽ മദ്യപിച്ചതിന് ഇരുവരിൽനിന്നും 500 രൂപ വീതം പിഴ ഈടാക്കിയ ശേഷം സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തേക്ക് വിട്ടതായും പൊലീസ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Found drinking on Ganga banks, 2 Israel tourists thrashed in Haridwar
Next Story