Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് 40 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ
text_fieldsbookmark_border
ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ 40 ഓളം രാജ്യങ്ങളിൽനിന്നും ആളുകൾ പെങ്കടുത്തതായി റിപ്പോർട്ട്. രാജ്യങ്ങളുടെയും പങ്കെടുത്ത ആളുകളുടെയും പട്ടിക സർക്കാർ പുറത്തിറക്കി.
ഇന്തോനേഷ്യ, ബംഗ്ലാദേശ്, കിർഗിസ്ഥാൻ, മലേഷ്യ, മ്യാൻമർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ പെങ്കടുത്തത്. 379 പേരാണ് ഇന്തോനേഷ്യയിൽനിന്നും സമ്മേളനത്തിൽ പെങ്കടുത്തത്. ബംഗ്ലാദേശിൽനിന്നും 110 പേരും പങ്കെടുത്തു.
തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്ത 960 വിദേശികളുടെ വിസ റദ്ദാക്കുകയും ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കണക്കുകൂട്ടൽ. തബ്ലിഗ് സമ്മേളനത്തിൽ പെങ്കടുത്ത വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Next Story
