സേലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികളടക്കം അഞ്ചുമരണം
text_fieldsസേലം കരിങ്കൽപട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽനിന്ന്
ചെന്നൈ: സേലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടുകൾ തകർന്ന് രണ്ട് വയോധികരും ദമ്പതികളും ഉൾപ്പെടെ അഞ്ചുമരണം. 12 പേർക്ക് പരിക്കേറ്റു. അഗ്നിശമന വിഭാഗം ജീവനക്കാരൻ പത്മനാഭൻ(49), ഭാര്യ ദേവി (36), എണ്ണമ്മാൾ (89), രാജലക്ഷ്മി (80), കാർത്തിക് റാം (20) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ സേലം കരിങ്കൽപട്ടി പാണ്ടുരംഗൻ കോവിലിനുസമീപം താമസിക്കുന്ന ഗോപിയുടെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഗോപിയുടെ ഭാര്യാ മാതാവ് രാജലക്ഷ്മി സ്റ്റൗവിൽ തീ കൊളുത്തിയപ്പോഴായിരുന്നു പൊട്ടിത്തെറി.
ഒരേ കെട്ടിടത്തിലെ നാല് വീടുകളും തൊട്ടടുത്ത പത്മനാഭെൻറ കുടുംബം താമസിച്ചിരുന്ന വീടുമാണ് തകർന്നത്. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്. പാചകവാതകം ചോർന്നതാവാം അപകടകാരണമെന്ന് സംശയിക്കുന്നു.
salem1,2 സേലം കരിങ്കൽപട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽനിന്ന്)

