Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രമുഖ ഫാഷൻ ഡിസൈനർ ഷർബാരി ദത്ത അന്തരിച്ചു

text_fields
bookmark_border
പ്രമുഖ ഫാഷൻ ഡിസൈനർ ഷർബാരി ദത്ത അന്തരിച്ചു
cancel

കൊൽക്കത്ത: പ്രമുഖ ഫാഷൻ ഡിസൈനർ ഷർബാരി ദത്ത ​ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. 63 വയസായിരുന്നു. വ്യാഴാഴ്​ച വൈകീട്ട്​ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കൊൽക്കത്തയിലെ ബോർഡ്​ സ്​ട്രീറ്റിലുള്ള വസതിയിൽ അവർ തനിച്ചാണ്​ താമസിച്ചിരുന്നത്​. വ്യാഴാഴ്​ച രാവിലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതെ തുടർന്ന്​ ബന്ധുക്കൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ്​ കുളിമുറിക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ ഷർബാനിയെ കണ്ടെത്തിയത്​.

പ്രശസ്​ത ബംഗാളി കവി അജിത്​ ദത്തയുടെ മകളാണ്​ ഷർബാദി ദത്ത. കോളജ്​ കാലഘട്ടത്തിനു ശേഷം ഷർബാനി ഫാഷൻ ഡിസൈനിൽ രംഗത്തേക്ക്​ തിരിയുകയായിരുന്നു. പുരുഷൻമാർക്കുള്ള പാരമ്പര്യ വസ്​ത്രങ്ങൾ വേറിട്ട രീതിയിൽ ഒരുക്കിയ ഷർബാനി 'ഷൂൻയാ' എന്ന ബ്രാൻഡ്​ പുറത്തിറക്കി. മകൻ അമാലിൻ ദത്തയും ഫാഷൻ ഡിസൈനറാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story