Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.െജ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടിന് മുന്നിൽ കർഷകർ പ്രതിഷേധിക്കും
text_fieldsbookmark_border
ഗാസിയാബാദ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു മുന്നിൽ കർഷകർ ശനിയാഴ്ച പ്രതിഷേധിക്കും. കർഷക സംഘടനകളുടെയും യൂനിയനുകളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
കേന്ദ്രം ഈ നിയമം പ്രഖ്യാപിച്ചുെകാണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്ന് ഒരു വർഷം തികയുേമ്പാഴാണ് പുതിയ പ്രതിഷേധ മുറയുമായി കർഷകർ വരുന്നത്. വിവാദ നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയെൻറ മാധ്യമ വക്താവ് ധർമേന്ദ്ര മാലിക് അറിയിച്ചു. ബി.ജെ.പിക്ക് എം.എൽ.എമാരോ എം.പിമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റുമാരുടെ വസതിക്കു മുന്നിലായിരിക്കും പ്രതിഷേധം.
Next Story

