ഫേസ്ബുക്ക് സമ്മതിച്ചു; ഉള്ളടക്കത്തിൽ വിദ്വേഷപ്രസംഗങ്ങളും ഉണ്ട്
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലെ ഉള്ളടക്കം വീക്ഷിച്ചതിൽ പതിനായിരത്തിൽ പത്ത്-പതിനൊന്ന് എന്ന രീതിയിൽ വിദ്വേഷ പ്രസംഗങ്ങളാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇതാദ്യമായാണ് തങ്ങളുടെ പ്ലാറ്റ് ഫോമിൽ വിദ്വേഷപ്രസംഗം ഉള്ളതായി ഫേസ്ബുക്ക് സമ്മതിക്കുന്നത്.
ഈ വർഷത്തെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് .10 ശതമാനം മുതൽ .11 ശതമാനം വരെ ഉള്ളടക്കങ്ങൾ വിദ്വേഷ പ്രസംഗങ്ങളാണെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തി. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുേമ്പ നിർമിതബുദ്ധി ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ദിനംപ്രതി 182 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ 2.21 കോടി വിദ്വേഷപ്രസംഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 95 ശതമാനവും നിർമിതബുദ്ധിയിലൂടെ കണ്ടുപിടിച്ചതാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തവയിൽ 65 ലക്ഷം ഉള്ളടക്കവും നീക്കം ചെയ്തു.
അതോടൊപ്പം അക്രമ ഉള്ളടക്കമുള്ള 1.92 കോടി ഗ്രാഫിക്കും 1.24 കുട്ടികളുടെ നഗ്ന ചിത്രങ്ങളും ൈലംഗിക ചൂഷണ ഉള്ളടക്കവും നീക്കംചെയ്തിട്ടുണ്ട്.

