Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
text_fieldsbookmark_border
ന്യൂഡൽഹി: അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം കേട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ സമീപപ്രദേശങ്ങളിൽ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.
ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനുമാണ് സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.
സ്‌ഫോടനസമയത്ത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും സമീപത്തെ മുറിയിൽ താമസിച്ചിരുന്നതായും പറയുന്നു. മൂവരെയും ചോദ്യം ചെയ്തു വരികയാണ്. സ്ഫോടനത്തെ വിശദമായി അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story

