Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ മെഷ്വോ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു

text_fields
bookmark_border
Drown Death
cancel
camera_alt

സൂചനാ ചിത്രം 

ഗാന്ധിനഗർ: ഗുജറാത്തിൽ എട്ട് യുവാക്കൾ മുങ്ങി മരിച്ചു. മെഷ്വോ നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്. ഗാന്ധിനഗറിലെ വാസ്‌ന സോഗതി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാനെത്തിനെത്തിയ നാട്ടുകാർ അപകട വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ ഒഴുക്കിൽപെടുകയായിരുന്നു.

ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒരാൾകൂടി അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പോലീസിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗാന്ധിനഗർ എൻഡിആർഎഫും എസ്‌ഡിആർഎഫും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eight people drowned while taking a bath in Gujarath
Next Story