Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിസോറാമിൽ ലഹരിക്കടത്ത് പിടികൂടി; 25 ലക്ഷം വിലവരുന്ന ഹെറോയിൻ പിടിച്ചത് ബൈക്ക് യാത്രികരിൽ നിന്ന്
text_fieldsbookmark_border
ഐസ്വാൾ: മിസോറാമിൽ ബൈക്ക് യാത്രികരിൽ നിന്ന് വൻതോതിൽ ലഹരി പിടികൂടി. ലുൻഗ്ലെയ് ടൗണിൽ വെച്ചാണ് 25 ലക്ഷം വിലവരുന്ന ഹെറോയിനുമായി രണ്ട് ബൈക്ക് യാത്രികരെ പിടികൂടിയത്.
അസം റൈഫിൾസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. 34.94 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായ അന്വേഷണത്തിനായി എക്സൈസ് ആൻഡ് നാർകോട്ടിക്സ് വകുപ്പിന് കൈമാറിയെന്ന് അസം റൈഫിൾസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, വൻതോതിൽ അടയ്ക്ക കടത്ത് അസം റൈഫിൾസും കസ്റ്റംസും ചേർന്ന് പിടികൂടി. 1.8 കോടി രൂപ വിലവരുന്ന അടയ്ക്കയാണ് ചാംഫായ് ജില്ലയിൽ വെച്ച് അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയത്. മ്യാന്മറിൽ നിന്ന് വനമേഖലയിലൂടെ സംസ്ഥാനത്തേക്ക് കടത്തിയതാണിത്.
Next Story

