Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡി.എം.കെ വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
വിജയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡി.എം.കെ വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്
cancel
camera_alt

വിജയ്

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ഡി.എം.കെ കൗൺസിലർ സുധ ധീന ദയാലനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഡി.എം.കെ വനിതാ വിഭാഗം പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദം ശക്തമായത്. വേദിയിലുണ്ടായിരുന്ന എം.പി കനിമൊഴിക്കും ചെന്നൈ മേയർ പ്രിയ രാജനുമെതിരെ ടി.വി.കെ രംഗത്തെത്തിയതോടെ രാഷ്ട്രീയ പോരും മുറുകി. വിജയ്‌യെ 'നായ' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ രൂപത്തെ മൃതദേഹത്തോട് ഉപമിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രതിഷേധവുമായി രംഗത്തെത്തി.

മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ രൂപത്തെക്കുറിച്ച് വിജയ് അധിക്ഷേപിച്ചെന്ന ആരോപണത്തിന് മറുപടി നൽകുന്നതിനിടെയാണ് സുധ വിവാദ പരാമർശങ്ങൾ നടത്തിയത്. 'ഞങ്ങളുടെ നേതാവ് സ്റ്റാലിന്റെ രൂപത്തെക്കുറിച്ച് പരാമർശിച്ച നിങ്ങൾ ഒരു നായയാണ്. അദ്ദേഹത്തിന് 74 വയസ്സാണ്. നിങ്ങളുടെ പ്രായമെത്രയാണ്, നായേ? നിങ്ങൾക്ക് 52 വയസ്സാണ്. എന്റെ നേതാവിനെ എഴുന്നേൽപ്പിച്ചു നിർത്തിയാൽ നിങ്ങൾ ഒരു മൃതദേഹം പോലെയാണ്. എന്റെ നേതാവ് സിംഹമാണ്, സുന്ദരനുമാണ്' എന്നായിരുന്നു സുധയുടെ പരാമർശം.

അതേസമയം, വിജയ് അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും ഡി.എം.കെ സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുക മാത്രമാണ് ചെയ്യുന്നതെന്നും സുധ ആരോപിച്ചു. സംഭവസമയത്ത് വേദിയിലുണ്ടായിരുന്ന മുതിർന്ന ഡി.എം.കെ നേതാക്കളുടെ നിലപാടിനെ ചോദ്യം ചെയ്ത് ടി.വി.കെ നേതാവ് കനിമൊഴി സന്തോഷ് രംഗത്തെത്തി. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവേദികളിൽ പാലിക്കേണ്ട അച്ചടക്കവും രാഷ്ട്രീയ മര്യാദയും ഉപേക്ഷിക്കാമോ എന്നായിരുന്നു അവരുടെ ചോദ്യം. ഇക്കാര്യത്തിൽ കനിമൊഴിയും ചെന്നൈ മേയർ പ്രിയ രാജനും വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ ഡി.എം.കെ എം.പി കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും മേയർ ചിരിക്കുന്നതായും വിഡിയോയിൽ കാണുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഡി.എം.കെ അനുവദിച്ചുകൊടുക്കുകയാണെന്ന് ആരോപിച്ച ടി.വി.കെ, സുധക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമർശനങ്ങൾ അംഗീകരിക്കാമെങ്കിലും വ്യക്തിപരമായ ആക്രമണങ്ങളും സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളും അനുവദിക്കില്ലെന്ന് വിജയ് നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TVK Protests DMK Leader Offensive Speech
Next Story