രാഹുലിന് ബജറ്റ് മനസിലാവുകയെങ്കിലും ചെയ്തോ? പരിഹസിച്ച് സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് രാഹുലിന് മനസിലാവുകയെങ്കിലും ചെയ്തോയെന്ന് സ് മൃതി ഇറാനി ചോദിച്ചു.
രാഹുലിന്റെ മുന്നിലായാണ് ഞാൻ ഇരുന്നത്. ബജറ്റ് പ്രസംഗത്തിനിടെ കണ്ണടച്ച് ഇരിക്കുകയായിരുന്നു രാഹുൽ. പിന്നീട് പുറത്തുപോവുകയും ചെയ്തു. പ്രസംഗത്തിനിടെ ധനമന്ത്രി ക്ഷീണിതയായി ഇരുന്നപ്പോൾ രാഹുൽ ചിരിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് സുഖമില്ലാതാകുമ്പോൾ ചിരിക്കുകയാണോ നിങ്ങൾ ചെയ്യേണ്ടത്? -സ്മൃതി ഇറാനി ചോദിച്ചു.
ബജറ്റിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാൻ ബജറ്റിൽ ഒരു പ്രഖ്യാപനവും നടത്തിയില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.
ബജറ്റ് പ്രഖ്യാപനങ്ങളിൽ ആവർത്തനങ്ങളും പരസ്പര ബന്ധമില്ലായ്മയുമാണ് കാണുന്നത്. ഇതെല്ലാം സർക്കാറിെൻറ മാനസികാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. തന്ത്രപരമായ പല കാര്യങ്ങളും ബജറ്റിൽ കണ്ടു. എന്നാൽ അതെല്ലാം വെറും വാക്കായി പോകുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
