Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ യുവാവിനെ വലിച്ചിഴച്ച് കുത്തിക്കൊന്നു; പിടിയിലായ അഞ്ച് പ്രതികളിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരും

text_fields
bookmark_border
Delhi Youth Dragged & Brutally Stabbed To Death
cancel

ന്യൂ ഡൽഹി : ഡൽഹിയിൽ 22 കാരനെ വലിച്ചിഴച്ച് കുത്തിക്കൊന്നു. അറസ്റ്റിലായ അഞ്ചു പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.

മീറ്റ് ചൗക്കിനടുത്ത് ഗൗതംപുരിയിൽ രാത്രി പെട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് മൂന്ന്-നാല് പേർ ചേർന്ന് യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. യുവാവിന് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നതായി ഡി.സി.പി രാജേഷ് ഡിയോ പറഞ്ഞു. പരിക്കിനെതുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗൗതംപൂർ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ്(22) കൊല്ലപ്പെട്ടത്.

പ്രതികളെ പിന്തുടർന്നെത്തിയ പൊലീസുകാർ എൻ.ടി.പി.സി ഒന്നാം ഗേറ്റിനടുത്ത് നിന്ന് മൂന്ന് പേരെ പിടുകൂടുകയായിരുന്നു. രണ്ടു പേർ പിന്നീട് കീഴടങ്ങി. അർമാൻ, സാഹിദ് എന്നിവരും മൂന്ന് പ്രായപൂർത്തിയാകാത്തവരുമാണ് പ്രതികൾ. വഴക്കിനെ തുടർന്ന് ഗൗരവിന് നിരവധി തവണ കുത്തേറ്റിരുന്നു.കുറ്റകൃത്യത്തിനുപയോഗിച്ച രക്തക്കറയുള്ള ആയുധം കണ്ടെടുത്തതായും മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റിയതായും ഡി.സി.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Youth Dragged & Brutally Stabbed To Death, 2 Juveniles Among 5 Held
Next Story