Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശോധനക്കിടെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

text_fields
bookmark_border
പരിശോധനയ്ക്കിടെ ഡോക്ടർ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിച്ചെന്ന്
പരിശോധനക്കിടെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി
cancel

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാലുവേദനക്കുള്ള ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടർ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിക്കുകയായിരുന്നു.

വീട്ടിൽ മടങ്ങിയെത്തിയ യുവതി ഭർത്താവിനോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കാലിന് പ്രശ്നമുള്ളതിനാൽ ഈ മാസം ആദ്യം ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പ്രവേശിച്ചിരുന്നെന്നും തുടർചികിത്സക്കായി ജനുവരി 24ന് വരാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നെന്നും യുവതി പറഞ്ഞു. എന്നാൽ ജനുവരി 27ന് ഒറ്റയ്ക്ക് ചികിത്സ തേടിയെത്തുകയായിരുന്നു. ഇതിനിടെയാണ് ഡോക്ടറിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ പരാതിയെത്തുടർന്ന് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്ന് ഡി.സി.പി ശ്വേത ചൗഹാൻ പറഞ്ഞു. ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പോലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi: Surgeon at pvt hospital booked after woman alleges molestation
Next Story