Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നോക്കൂ.. എന്നെ പിന്തുടരാൻ ഏൽപിച്ച പൊലീസാണിത്...’ -എ.എ. റഹീം എം.പി സംസാരിക്കുന്നത് കാമറയിൽ പകർത്തി ഡൽഹി​ പൊലീസ്

text_fields
bookmark_border
aa rahim
cancel
camera_alt

എഎ റഹീം സംസാരിക്കുമ്പോൾ വിഡിയോ ചിത്രീകരിക്കുന്ന ഡൽഹി പൊലീസ്

ന്യൂഡൽഹി: തന്റെ ഡൽഹിയിലെ വസതിക്കു മുന്നിലും പരിസരങ്ങളിലും ഡൽഹി പൊലീസ് നിരന്തരമായ നിരീക്ഷണവും ഭീഷണിയും ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ. റഹീം. ‘മീഡിയവണി’ന് അഭിമുഖം നൽകുന്നതിനിടെ പൊലീസുകാരൻ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്നെ പിന്തുടരാൻ ഏൽപിച്ച പൊലീസാണിത്... ഞാൻ എന്താണ് മാധ്യമങ്ങളോട് പറയാൻ പോകുന്നത് എന്ന് മാധ്യമപ്രവർത്തകരോട് പൊലീസ് മുൻകൂട്ടി ചോദിച്ചറിയുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ആരെല്ലാമാണ് എന്നെ കാണാൻ വരുന്നതെന്നും എന്റെ കുടുംബാംഗങ്ങളും ഞാനും എങ്ങോട്ടാണ് പോകുന്നതെന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പൊലീസ് വാഹനം നിർത്തിയിട്ട് നിരന്തരം നിരീക്ഷിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ച ശേഷമാണ് തന്റെ വസതിക്ക് ചുറ്റും പൊലീസിനെ വിന്യസിക്കുന്ന നടപടി ശക്തമാക്കിയത്. രണ്ടു പൊലീസ് വാനുകൾ മാറിമാറി വീടിന് ചുറ്റും റോന്തുചുറ്റുകയാണ്. ജനാധിപത്യപരമായ സമരത്തിൽ പങ്കെടുക്കുന്നവരുടെ ബയോമെട്രിക് തെളിവുകൾ ശേഖരിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ നേരത്തെ കേസ് നൽകിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പാർലമെന്റ് അംഗത്തിന്റെ പ്രിവിലേജിന്മേലും പൗരന്റെ മൗലികാവകാശത്തിന്മേലുമുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗവൺമെന്റിന് കീഴിൽ രാജ്യം അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യ സമരങ്ങളെ ഇങ്ങനെയാണ് നേരിടുന്നതെങ്കിൽ മോദി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്തരം സർവയലൻസുകളിലൂടെയോ ഭീഷണിപ്പെടുത്തലുകളിലൂടെയോ ഡിവൈഎഫ്ഐയെയോ സിപിഎമ്മിനെയോ പ്രക്ഷോഭങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടതില്ല. ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഒരിഞ്ചുപോലും പിന്നോട്ടുപോകാതെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Police filmed my speech, says AA. Rahim MP
Next Story