ടിക്കറ്റ് നിരക്കുയർത്തി; ഡൽഹി മെട്രോയിൽ 3 ലക്ഷം യാത്രക്കാരുടെ കുറവ്
text_fieldsന്യൂഡൽഹി: ടിക്കറ്റ് നിരക്കുയർത്തിയതിനെ തുടർന്ന് ഡൽഹി മെട്രോയിൽ മൂന്ന് ലക്ഷം പ്രതിദിന യാത്രക്കാരുടെ കുറവ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. ഒക്ടോബർ 10നാണ് ടിക്കറ്റ് നിരക്കുകൾ ഉയർത്താൽ ഡൽഹി മെട്രോ തീരുമാനച്ചത്. ഇതിന് ശേഷമാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായത്.
ചാർജ് വർധനക്കുമുമ്പ് 27.4 ലക്ഷം ആളുകളാണ് പ്രതിദിനം മെട്രോയിലൂടെ സഞ്ചരിച്ചിരുന്നത്. എന്നാൽ, ഇതിന് ശേഷം യാത്രികരുടെ എണ്ണം 24.2 ലക്ഷമായി കുറയുകയായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
മെട്രോയിലെ ചാർജ് വർധനക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, കെജ്രിവാളിെൻറ അഭിപ്രായം പരിഗണിക്കാതെ ചാർജ് വർധനയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയായിരുന്നു. വിവിധ റൂട്ടുകളിൽ 10 രൂപ വരെ വർധനയാണ് ഡി.എം.ആർ.സി വരുത്തിയിരുന്നത്.
