വിവാഹേതരബന്ധെമന്ന് സംശയം; ഭർത്താവ് 36 തവണ കുത്തി ഭാര്യയെ കൊന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 43കാരൻ ഭാര്യയെ കുത്തിെക്കാന്നു. തടയാൻ വന്ന മകനും കുത്തേറ്റു. ഉത്തരാഖണ്ഡ് സ്വദേശി വിനോദ് ബിഷ്ടാണ് ഭാര്യെയ അതിക്രൂരമായി കൊലെപ്പടുത്തിയത്. 36 തവണയാണ് ഇയാൾ ഭാര്യ രേഖയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിലെ ദിൽഷാദ് ഗാർഡനിൽ നിന്ന് ബിഷ്ടിനെ െപാലീസ് അറസ്റ്റ് ചെയ്തു.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് െപാലീസ് പറയുന്നു. 16 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യയുടെ ഫോണിൽ സംശയകരമായ സന്ദേശങ്ങൾ കണ്ടതാണ് ബിഷ്ടിനെ പ്രകോപിപ്പിച്ചത്. ഏപ്രിലിൽ മറ്റൊരാളോട് ഫോണിൽ സംസാരിക്കുന്നത് കേൾക്കാനിടയായതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ഇതേചൊല്ലി ഇവർ നിരന്തരം വഴക്കിടുമായിരുന്നെന്നും െപാലീസ് പറയുന്നു.
ബുധനാഴ്ച വൈകീട്ട് കത്തിയുമായാണ് ബിഷ്ട് ജോലി കഴിഞ്ഞെത്തിയത്. അയൽപക്കത്ത് കഴിയുന്ന സഹോദരെൻറ ഫ്ലാറ്റിെൻറ വാതിൽ പൂട്ടിയാണ് ബിഷ്ട് ഭാര്യക്ക് സമീപം എത്തിയത്. ഇവരുടെ മകൻ വിനീത് അച്ഛനെ തടയാൻ ശ്രമിച്ചെങ്കിലും അവനെ അടിച്ചു വീഴ്ത്തുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഭാര്യ കുത്തിക്കൊല്ലുകയായിരുന്നു. വിനീത് നിലവിളിക്കാൻ തുടങ്ങിയതോടെ ബിഷ്ട് രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗറി ഗർഹ്വാളിൽ നിന്നാണ് ബിഷ്ടിെൻറ കുടുംബം ഡൽഹിലെത്തിയത്.
