ഡൽഹിയിൽ കേരളപ്പിറവി കലാസന്ധ്യ; മലയാളി സംഘടനകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം
text_fieldsന്യൂഡൽഹി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള ഹൗസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി -എൻസിആറിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരള ഹൗസിൽ നവംബർ ഒന്ന് മുതൽ നാല് വരെ നടത്തുന്ന കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാസന്ധ്യയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലയാളി സംഘടനകളിൽ നിന്നും കലാസംഘങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു.
അഞ്ചു പേരിൽ കുറയാത്ത ഗ്രൂപ്പ് ഇനങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം. പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും കലാസംഘങ്ങളുടെയും പേര്, ഫോൺ നമ്പർ, ഇ -മെയിൽ വിലാസം, പങ്കെടുക്കുന്നവരുടെ പേര്, പ്രായം, എണ്ണം, അവതരിപ്പിക്കുന്ന ഇനം, സമയദൈർഘ്യം എന്നിവ തരംതിരിച്ച് രേഖപ്പെടുത്തണം.
എൻട്രികൾ keralapiravidelhi@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബർ 25 വരെ അയക്കാവുന്നതാണ്. വൈകി ലഭിക്കുന്ന എൻട്രികൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

