Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി രാംലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടങ്ങി

text_fields
bookmark_border
mahapanchayat 96876
cancel

ന്യൂഡൽഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​ രാംലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടങ്ങി. നൂറുകണക്കിന് കർഷകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വി​വി​ധ ക​ർ​ഷ​ക-​തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ മഹാപഞ്ചായത്തിന്‍റെ ഭാഗമാകും. മിനിമം താങ്ങുവില ഉൾപ്പെടെ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.


കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭത്തിന്‍റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ മഹാപഞ്ചായത്ത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ കർഷകർ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നുണ്ട്. രാംലീല മൈതാനിയിൽ അണിനിരന്ന കർഷകർ മുദ്രാവാക്യം മുഴക്കുകയാണ്.


സ​മാ​ധാ​ന​പ​ര​മാ​യു​ള്ള സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ക​ർ​ഷ​ക​ർ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. മ​ഹാ​പ​ഞ്ചാ​യ​ത്തി​ന് ഡ​ൽ​ഹി പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി​യിരുന്നു. അതിനാൽ, കർഷകരെ തടയാനുള്ള ശ്രമമുണ്ടായില്ല. മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 5000ൽ കൂടരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Kisan Mahapanchayat Live Updates
Next Story