ചൈനയിൽനിന്ന് പണം സ്വീകരിച്ചെന്ന കേസ്: പ്രബീർ പുർകായസ്തക്ക് മുൻകൂർ ജാമ്യം
text_fieldsപ്രബീർ പുർകായസ്ത
ന്യൂഡൽഹി: ചൈന അനുകൂല പ്രചാരണം നടത്തുന്നതിനായി പണം സ്വീകരിച്ചെന്ന കേസിൽ ‘ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തക്ക് ഡൽഹി ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ കേസിലും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ മുൻകൂർ ജാമ്യം നൽകി.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ ന്യൂസ് ക്ലിക്ക് ഡയറക്ടർ പ്രഞ്ജൽ പാണ്ഡെക്കും മുൻകൂർ ജാമ്യം ലഭിച്ചു. 2021ൽ പുർകായസ്തക്കും പാണ്ഡെക്കും ഹൈകോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു. യു.എസ്.എയിലെ വേൾഡ്വൈഡ് മീഡിയ ഹോൾഡിങ്സ്ൽ നിന്ന് പി.പി.കെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ 9.59 കോടി രൂപയുടെ വിദേശ നിക്ഷേപം നിയമം ലംഘിച്ച് സ്വീകരിച്ചെന്നാണ് ആരോപണം.

