Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭീകരാക്രമണ മുന്നറിയിപ്പ്: ഡൽഹിയിൽ വിവിധയിടങ്ങളിൽ പരിശോധന; അതീവ സുരക്ഷ
text_fieldsbookmark_border
ന്യൂഡൽഹി: നുഴഞ്ഞുകയറിയ ജെയ്ശെ മുഹമ്മദ് തീവ്രവാദികൾ ഡൽഹിയിൽ എത്തിയതായി ഇൻറലിജൻസ് മുന്നയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരത്തിെൻറ വിവിധയിടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തി വരികയാണ്.
ബുധനാഴ്ച രാത്രി മുതലാണ് പൊലീസ് സ്പെഷല്‍ സെൽ റെയ്ഡ് ആരംഭിച്ചത്. നുഴഞ്ഞുകയറിയ മൂന്നു ജെയ്ശെ ഭീകരർ ഡൽഹിയിൽ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ് നൽകിയത്.
ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃതസർ, പത്താൻകോട്ട്, ശ്രീനഗർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾക്കും ജാഗ്രത നിർദേശം നൽകി. ശ്രീനഗർ, ജമ്മു, അവന്തിപുർ, പത്താൻകോട്ട്, ഹിന്ദാൻ വ്യോമതാവളങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
