Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാക്കിന് പുല്ലുവില; സമരക്കാരെ വലിച്ചിഴച്ച് ബംഗളൂരു പൊലീസ്

text_fields
bookmark_border
ഈ മാസം 10ന് ബംഗളൂരു പൊലീസ് എസ്.ഐ.ആർ വിരുദ്ധ സമരം നേരിട്ടതിന്റെ തനിയാവർത്തനം
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാക്കിന് പുല്ലുവില; സമരക്കാരെ വലിച്ചിഴച്ച് ബംഗളൂരു പൊലീസ്
cancel

ബംഗളൂരു: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്ഐആർ) പ്രതിഷേധിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഒക്ടോബർ 17 ശനിയാഴ്ച ടൗൺ ഹാളിന് സമീപം ഒത്തുകൂടിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) അംഗങ്ങളെയും സാമൂഹിക പ്രവർത്തകരെയും ബംഗളൂരു പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഈ മാസം 10ന് ബംഗളൂരു പൊലീസ് എസ്.ഐ.ആർ വിരുദ്ധ സമരം നേരിട്ടതിന്റെ തനിയാവർത്തനം. പ്രതിഷേധക്കാർക്ക് മുദ്രാവാക്യം മുഴക്കാനോ സംസാരിക്കാനോ

അവസരം നൽകാതെ രണ്ട് ബസുകളിൽ കയറ്റി ചാമരാജ്പേട്ട മൈസൂരു റോഡിലുള്ള സിറ്റി ആംഡ് റിസർവ് (സിഎആർ) ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം കസ്റ്റഡിയിൽ നിർത്തിയ ശേഷം വിട്ടയച്ചു. ഈ മാസം 10ന് ബംഗളൂരു പൊലീസ് സ്വീകരിച്ച ഡൽഹി പൊലീസ് രീതിയെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും തള്ളിപ്പറയുകയും പൊലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

സമാധാനപരമായ പ്രതിഷേധങ്ങൾ ആഭ്യന്തരമന്ത്രി ഉറപ്പ് നൽകുകയും ചെയ്തതാണ്. എ.ഐ.എസ്.എ പ്രകടനം തടയാൻ അവരുടെ അംഗബലത്തേക്കാൾ പൊലീസ് സേനയെ വിന്യസിക്കുകയും ടൗൺ ഹാളിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. സമീപങ്ങളിലേക്ക് പ്രതിഷേധങ്ങൾ തടയാൻ പ്രദേശത്ത് കൂടുതൽ പൊലീസ് പ്ലാറ്റൂണുകൾ വിന്യസിച്ചിരുന്നു. പൊലീസ് വിന്യാസം കാരണം ടൗൺ ഹാളിന് ചുറ്റുമുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

ഫ്രീഡം പാർക്കിൽ പ്രതിഷേധങ്ങളും റാലികളും പരിമിതപ്പെടുത്തിയ കർണാടക ഹൈകോടതി മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടി ടൗൺ ഹാളിന് പുറത്ത് പ്രകടനം നടത്താനുള്ള സംഘാടകരുടെ അഭ്യർഥന എസ്‌ജെ പാർക്ക് പൊലീസ് നിരസിച്ചാണ് അറസ്റ്റ് നടപ്പാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protestors Dragged and Detained in Bengaluru Despite Home Minister's Assurance
Next Story